‘വണ്‍ നേഷന്‍ വണ്‍ പേ ഡേ’: രാജ്യത്ത് എല്ലാവര്‍ക്കും ഒറ്റ ദിവസം തന്നെ ശമ്പളം നല്‍കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും ഒറ്റ ദിവസം തന്നെ ശമ്പളം നല്‍കുന്ന ‘വണ്‍ നേഷന്‍ വണ്‍ പേ ഡേ’ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗാങ്‌വര്‍. സംഘടിത തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ക്ക് സമയബന്ധിതമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉടന്‍ തന്നെ ഇതുസംബന്ധിച്ച് നിയമനിര്‍മ്മാണം സാധ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായും സന്തോഷ് ഗാങ്‌വര്‍ പറഞ്ഞു.

ജീവനക്കാരുടെ പരിരക്ഷ, ആരോഗ്യം തുടങ്ങിയവ ഉറപ്പാക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വേജ് കോഡ് ഉള്‍പ്പെടെ തൊഴില്‍ മേഖലയില്‍ സമഗ്രമായ പരിഷ്‌കരണം ലക്ഷ്യമിട്ടുള്ള വിവിധ കോഡ് ബില്ലുകള്‍ ഇതിന്റെ ഭാഗമാണ്. പാര്‍ലമെന്റ് ഇതിനോടകം വേജ് കോഡ് ബില്‍ പാസാക്കി കഴിഞ്ഞു. ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.