50-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ 1956-മധ്യതിരുവിതാംകൂര്‍ എന്ന മലയാളം ചിത്രവും

  ഗോവയില്‍ നടക്കുന്ന 50-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഫിലിംബസാറില്‍ വ്യൂവിംഗ് റൂം റെക്കമന്‍ഡ്‌സ്  വിഭാഗത്തിലേക്ക് 1956-മധ്യതിരുവിതാംകൂര്‍  എന്ന മലയാളം ചിത്രവും. ഡോണ്‍ പാലത്തറ രചനയും സംവിധാനവും നിര്‍വഹിച്ച ചലച്ചിത്രമാണ് 1956-മധ്യതിരുവിതാംകൂര്‍.  22-ന്  രവിലെ 11 മണിക്കാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ബുസാനില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചു. 

കേരളത്തിലെ ഭൂപരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍  ഇടുക്കിയിലേക്കുള്ള ആദ്യകാല കുടിയേറ്റക്കാരുടെ കഥപറയുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് 1956, മധ്യതിരുവിതാംകൂര്‍.  22 ഫീമെയില്‍ കോട്ടയം , ഡാ തടിയാ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ അഭിലാഷ് കുമാറാണ് ചിത്രം നിര്‍മ്മിച്ചത്. ഡോണിന്റെ മൂന്നാമത്തെ ചിത്രമാണിത്.  ഡോണിന്റെ ആദ്യ ചിത്രങ്ങളായ ശവം, വിത്ത് എന്നി ചിത്രങ്ങളും വിവിധ മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!