കൂടത്തായി: റീപോസ്റ്റുമാർട്ടത്തിൽ സയനൈഡിന്റെ അംശമില്ലെന്ന് പോലീസ്
കൊച്ചി: കൂടത്തായി കൊലപാതക പരന്പരയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്നു പോലീസ്. റീപോസ്റ്റുമാർട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു പോലീസിന്റെ പരാമര്‍ശം. കേസിൽ പ്രതിയായ പ്രജികുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്.
മരണങ്ങളുടെ കാലപ്പഴക്കത്തില്‍ സയനൈഡിന്റെ അംശം അപ്രത്യക്ഷമായെന്നു പറഞ്ഞ പ്രോസിക്യൂഷന്, കൊല്ലപ്പെട്ട റോയ് മാത്യുവിന്റെ മൃതദേഹത്തില്‍ ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയതു ചൂണ്ടിക്കാട്ടി. ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കണ്ടെത്തിയെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. പ്രജി കുമാറിന് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം, ടോം തോമസ് കൊലപാതകക്കേസിൽ ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടി. കസ്റ്റഡി കാലാവധി അഞ്ച് ദിവസം നീട്ടി നൽകണമെന്നായിരുന്നു കേസന്വേഷിക്കുന്ന കുറ്റ്യാടി സി ഐ താമരശേരി കോടതിയിൽ ആവശ്യപ്പെട്ടത്. ഇത് അനുവദിച്ചില്ലെങ്കിൽ അന്നമ്മ കൊലപാതകക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടാനായിരുന്നു പൊലീസിന്റെ നീക്കം.
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam