സഞ്ചരിക്കുന്ന മൊബൈൽ റേഷൻ ഇനി വീട്ടുമുറ്റത്ത്

തിരുവനന്തപുരം: റേഷൻ സാധനങ്ങൾക്കായി ഇനി ക്യൂ നിൽക്കേണ്ട. സഞ്ചരിക്കുന്ന മൊബൈൽ റേഷൻ ഇനി വീട്ടുമുറ്റത്ത് എത്തും. അടുത്ത വർഷം ആദ്യത്തോടെ ആരംഭിക്കുന്ന ഈ പദ്ധതി ആദ്യ ഘട്ടത്തിൽ നഗരപ്രദേശങ്ങളിലാണ് നടപ്പാവുക. പലചരക്ക് സാധനങ്ങൾ നിറച്ച വണ്ടിയിൽ രണ്ട് ജീവനക്കാരുണ്ടാകും. വാഹനത്തിലെ ഇ-പോസ് മെഷീനിൽ വിരലമർത്തി സാധനങ്ങൾ വാങ്ങാം. ഒരു ദിവസം ആവശ്യമുള്ള റേഷൻ സാധനങ്ങളുമായിട്ടായിരിക്കും വണ്ടി പുറപ്പെടുക.

വാഹനം എത്തുന്ന സ്ഥലങ്ങൾ മുൻകൂട്ടി മാധ്യമങ്ങളിലൂടെയും മറ്റും അറിയിക്കുക. കൗൺസിലർമാർ, റെസിഡൻഷ്യൻ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാകും വണ്ടി നിർത്തേണ്ട സ്‌റ്റോപ്പുകൾ നിശ്ചയിക്കുക. വാങ്ങുന്ന സാധനങ്ങളുടെ വിവരങ്ങൾ അപ്പോൾ തന്നെ വെബ്‌സൈറ്റിൽ രേഖപ്പെടുത്തുന്നതിനാൽ മൊബൈൽ റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം അതേ മാസം മറ്റൊരിടത്ത് നിന്നുകൂടി സാധനങ്ങൾ വാങ്ങാൻ സാധിക്കില്ല.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!