ഹരിയാനയില്‍ മന്ത്രിമാരുടെ വീട്ടുവാടക ബത്ത ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനം

ഹരിയാനയില്‍ മന്ത്രിമാരുടെ വീട്ടുവാടക ബത്ത ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനം

ചണ്ഡീഗഡ്: സംസ്ഥാന മന്ത്രിമാര്‍ക്ക് വീട്ടുവാടകയ്ക്കായി നല്‍കുന്ന ബത്ത ഇരട്ടിയാക്കി വര്‍ധിപ്പിക്കാന്‍ ഹരിയാണ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുണ്ടായിരുന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബത്ത വര്‍ധിപ്പിച്ചത്.

നിലവിലുണ്ടായിരുന്ന 50000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കിയാണ് തുക വര്‍ധിപ്പിച്ചത്. ഒപ്പം, പ്രവാസികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായി പുതിയ വകുപ്പ് ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.  കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.