സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ; ഉയർന്ന നിലവാരമായ 40,866 പോയന്റിലെത്തിസെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലവാരത്തിൽ; ഉയർന്ന നിലവാരമായ 40,866 പോയന്റിലെത്തി

 മുംബൈ: മുംബൈ സൂചികയായ സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലവാരം കുറിച്ചു. മൂന്നുമണിയോടെ ദിനവ്യാപാരത്തിലെ ഉയർന്ന നിലവാരമായ 40,866 പോയന്റിലെത്തി. 480 പോയന്റോളമാണ് സെൻസെക്സ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി 144 പോയന്റ് ഉയർന്ന് 12,060 നിലവാലത്തിലെത്തി. നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടിയതും യുഎസ്-ചൈന വ്യാപാരക്കരാറിലെ പുരോഗതിയുമാണ് വിപണിയെ സ്വാധീനിച്ചത്.  

 ഭാരതി എയർടെൽ(5 ശതമാനം), ടാറ്റ സ്റ്റീൽ (നാല് ശതമാനം), ഇൻഡസിന്റ് ബാങ്ക്( 2 ശതമാനം) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ആക്സിസ് ബാങ്ക്, വേദാന്ത, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.സീ എന്റർടെയൻമെന്റ്, ഒഎൻജിസി, യെസ് ബാങ്ക്, പവർ ഗ്രിഡ്, ബിപിസിഎൽ, വിപ്രോ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!