ക്യാമറയ്ക്ക് പകരം എത്തിയത് ടൈല്‍സ്

കണ്ണൂർ: ഫ്ലിപ്പ്കാര്‍ട്ട് ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റിൽ നിന്ന് വാങ്ങിയ ക്യാമറയ്ക്ക് പകരം എത്തിയത് ടൈല്‍സ്. കഴിഞ്ഞ 20നു ഫ്ലിപ്കാർട്ടിൽ 27,500 രൂപ വിലയുള്ള ക്യാമറ ഓർഡർ ചെയ്ത കണ്ണൂർ സ്വദേശി വിഷ്ണു സുരേഷാണ് പറ്റിക്കപ്പെട്ടത്. ഇ–കാർട്ട് ലോജിസ്റ്റിക്സ് വഴി ഞായറാഴ്ച പതിനൊന്നരയോയാണു പ്ലാസ്റ്റിക് കവറിൽ പാർസൽ ലഭിച്ചതെന്നു വിഷ്ണു പറഞ്ഞു. ക്യാമറയുടെ യൂസർ മാന്വലും വാറന്റി കാർഡും പെട്ടിയിൽ ഉണ്ടായിരുന്നു. കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടപ്പോൾ ഒരാഴ്ചയ്ക്കകം പുതിയ ക്യാമറ അയച്ചുകൊടുക്കാമെന്ന് ഉറപ്പു നൽകി.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!