വൺപ്ലസിൽ വീണ്ടും വിവരച്ചോർച്ച;  പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി

 വൺപ്ലസിൽ വീണ്ടും വിവരച്ചോർച്ച. വൺപ്ലസ് വെബ്സൈറ്റ് ഉപയോക്താക്കളുടെ ഓർഡർ വിവരങ്ങൾ ഒരു 'അനധികൃത കക്ഷിക്ക്' ലഭിച്ചുവെന്ന് വൺപ്ലസ് പ്രസ്താവനയിൽ അറിയിച്ചു. ഇക്കാര്യം ബാധിക്കപ്പെട്ട ഉപയോക്താക്കളെ കമ്പനി അറിയിക്കുന്നുണ്ട്.  ഉപയോക്താക്കളുടെ പേര്, ഫോൺ നമ്പർ, ഷിപ്പിങ് മേൽവിലാസം എന്നിവയാണ് ചോർന്നത്. എന്നാൽ ചോർത്തിയവർക്ക് ഉപയോക്താക്കളുടെ പേമെന്റ് വിവരങ്ങളും പാസ് വേഡുകളും, അക്കൗണ്ട് വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞു. 

എത്രപേരുടെ വിവരങ്ങൾ ചോർന്നുവെന്ന് വൺപ്ലസ് വെളിപ്പെടുത്തിയില്ല. കഴിഞ്ഞയാഴ്ചയാണ് ചോർച്ച കണ്ടെത്തിയത്. ഉടൻ തന്നെ വെബ്സൈറ്റിൽ പരിശോധന നടത്തുകയും വിവരച്ചോർച്ചയ്ക്കിടയാക്കിയ പഴുതുകളെല്ലാം കണ്ടെത്തുകയും ചെയ്തു.  ഉടൻ തന്നെ പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇത് രണ്ടാം തവണയാണ് വൺപ്ലസിൽ വിവരച്ചോർച്ചയുണ്ടാവുന്നത്. 2018 ജനുവരിയിൽ ഉപയോക്താക്കളുടെ ക്രെഡിറ്റ്കാർഡ് വിവരങ്ങൾ അടക്കം ചോർന്നിരുന്നു. അന്ന് 40,000 ഉപയോക്താക്കളെയാണ് വിവരചോർച്ച ബാധിച്ചത്. കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.