ഐഫോണിന്റെ അടുത്ത വര്‍ഷത്തെ മോഡലുകളില്‍ 6ജിബി റാം; പ്രതീക്ഷയോടെ ആരാധകർ

ആപ്പിളിന്റെ അഭിമാന ഡിവൈസായ ഐഫോണിന്റെ അടുത്ത വര്‍ഷത്തെ മോഡലുകളില്‍ പ്രധാനപ്പെട്ടവയ്ക്ക് 6ജിബി റാം കണ്ടേക്കുമെന്ന് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നു. പൊതുവെ റാം വർധിപ്പിക്കല്‍ മത്സരത്തില്‍ ആപ്പിള്‍ പങ്കെടുക്കാറില്ല. തങ്ങളുടെ ഫോണുകളില്‍ വച്ചിരിക്കുന്ന റാമിന്റെ ശേഷിയും അവര്‍ പറയാറില്ല. ഐഫോണ്‍ 12 പ്രോ, 12 പ്രോ മാക്‌സ് എന്നീ മോഡലുകള്‍ക്കായിരിക്കും 6ജിബി റാം. എന്നാല്‍, ഐഫോണ്‍ 12ന് 4ജിബി റാമായിരിക്കും കണ്ടേക്കുക എന്നാണ് പുതിയ വര്‍ത്തമാനം. എല്ലാ മോഡലുകളും 5ജി ആയേക്കുമെന്നും പറയുന്നു.

അടുത്തവര്‍ഷത്തെ മോഡലുകള്‍ക്ക് ഐഫോണ്‍ 4 നെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പുറംചട്ട കണ്ടേക്കാമെന്നാണ് മറ്റൊരു സവിശേഷതയായി പറയുന്നത്. നിലവിലുള്ള ഐഫോണ്‍ 11 പ്രോ മോഡലുകള്‍ക്ക് 4ജിബിയാണ് റാം. 2020യിലും നോച്ച് പൂര്‍ണമായി അപ്രത്യക്ഷമായേക്കില്ല, പക്ഷേ, അതിന്റെ സൈസ് ചെറുതാകുമെന്നും പറയുന്നു.

ഐഫോണ്‍ 11ന് സ്മാര്‍ട് ബാറ്ററി കെയ്‌സ്; ക്യാമറാ ഷട്ടര്‍ ബട്ടണ്‍ ഉള്‍പ്പടെ ഐഫോണ്‍ 11, 11 പ്രോ, 11 പ്രോ മാക്‌സ് മോഡലുകള്‍ക്ക് പുതിയ സ്മാര്‍ട്ട് ബാറ്ററി കെയ്‌സ് ആപ്പിള്‍ അവതരിപ്പിച്ചു. കെയ്‌സില്‍ ഒരു കൊച്ചു സര്‍പ്രൈസും ആപ്പിള്‍ ഒളിപ്പിച്ചിരുന്നു. അവയില്‍ ഒരു ക്യാമറാ ബട്ടണ്‍ ഉണ്ട്. ഇതില്‍ ഞെക്കിയാല്‍ ക്യാമറാ ആപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കും. ഫോണ്‍ ലോക് മോഡിലാണെങ്കിലും, അണ്‍ലോക്ട് ആണെങ്കിലും ബാറ്ററി കെയ്‌സിലുള്ള ബട്ടണില്‍ അമര്‍ത്തിയാല്‍ ക്യാമറ പ്രവര്‍ത്തനസജ്ജമാകും. ബട്ടണില്‍ ചെറുതായി ആമര്‍ത്തിയാല്‍ ഫോട്ടോ എടുക്കും, അല്‍പ്പം ദീര്‍ഘമായി അമര്‍ത്തിയാല്‍, ക്വിക്‌ടെയ്ക് (QuickTake) വിഡിയോ റെക്കോഡു ചെയ്യും, പ്രോഡക്ടിനെക്കുറിച്ചു നൽകിയിരിക്കുന്ന വിവരണത്തില്‍ പറഞ്ഞിരിക്കുന്നു.

ഇതാദ്യമായി ആണ് ആപ്പിള്‍ ഇത്തരമൊരു കെയ്‌സ് പുറത്തിറക്കുന്നത്. അതു കൂടാതെ, പുതിയ ഫോണുകളുടെ ക്യാമറയുടെ ശേഷിയെ ആപ്പിള്‍ എത്രയധികം പ്രാധാന്യത്തോടെയാണ് കാണുന്നതിന് മറ്റൊരു തെളിവുമാണിത്. ഐഫോണുകളുടെ ബാറ്ററി ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പുതിയ കെയ്‌സുകളുടെ പ്രാഥമിക കടമ. ഏതു മോഡലിന്റെ കെയ്‌സ് ആണെങ്കിലും 129 ഡോളറായിരിക്കും വില.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!