താനിഷ സിജോ എന്ന പതിനാറുകാരിക്കു പറയാനുള്ളത് സൈക്കിൾ യന്ത്രവത്കരിച്ചതിന്റെയും റോബോട്ടുകൾ നിർമിച്ചതിന്റെയും കഥ

മണ്ണപ്പം ചുട്ടുനടന്ന കുട്ടിക്കാലം ഗൃഹാതുരത്വത്തോടെ പറയുന്നവരായിരിക്കും ഭൂരിഭാഗം പേരും. എന്നാൽ തൃശൂർ സ്വദേശിനി താനിഷ സിജോ എന്ന പതിനാറുകാരിക്കു പറയാനുണ്ടാവുക സൈക്കിൾ യന്ത്രവത്കരിച്ചതിനേയും റോബോട്ടുകൾ നിർമിച്ചതിനേയും കുറിച്ചായിരിക്കും.  ദന്തഡോക്ടർമാരായ സിജോ ജോസിന്റേയും തുഷാരയുടേയും മകളാണ് തൃശൂർ പൂങ്കുന്നത്തെ ഹരിശ്രീ വിദ്യാ നിധി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ താനിഷ സിജോ. കുട്ടിക്കാലം മുതലേ ശാസ്ത്രത്തോടും ശാസ്ത്രപരീക്ഷണങ്ങൾ നടത്താനുമെല്ലാം താൽപര്യം പ്രകടിപ്പിച്ചിരുന്ന താനിഷ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് റോബോട്ട് സാങ്കേതികവിദ്യയിലാണ്. 

താനിഷ തന്റെ യൂട്യബ് ചാനലിൽ പങ്കുവെച്ച വീഡിയോ ഒരു പക്ഷെ നിങ്ങൾ കണ്ടിട്ടുണ്ടാവും. അവൾ സ്വയം നിർമിച്ച ഒരു ഹ്യൂമനോയ്ഡ് റോബോട്ട്. കാഡ്രിക് എന്നാണ് ഇതിന് പേര്. 60 കിലോഗ്രാം ഹൈ ടോർക്ക് സെർവോ മോട്ടോറുകളും അർഡൂയ്നോ മെഗാ മൈക്രോ കൺട്രോളറും ഉപയോഗിച്ച് നിർമിച്ച കാഡ്രിക്കിന് നിർദേശങ്ങളനുസരിച്ച് 27 വിധം ചലനങ്ങൾ സാധ്യമാണ്. ഒരു ഇൻഫ്രാറെഡ് റിമോട്ട് ഉപയോഗിച്ചാണ് കാഡ്രിക്കിനെ നിയന്ത്രിക്കുന്നത്. കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!