100 കടന്ന്  ചെറിയ ഉള്ളിയും സവാളയും

ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 100 രൂപ കടന്നു. എറണാകുളം മാര്‍ക്കറ്റില്‍ ചെറിയ ഉള്ളിക്ക് ഇന്നലെ 100 രൂപയായിരുന്നു മൊത്തവില. കടകളില്‍ 110 മുതല്‍ 120 വരെയാണ് ഉള്ളി വില.  നഗരത്തിന് പുറത്ത് സവാളയുടെ വിലയും 100 കടന്നു. രണ്ട് ദിവസം മുന്‍പ് 70 മുതല്‍ 80 വരെയായിരുന്നു സവാളയുടെ വില. അതേസമയം സര്‍ക്കാരിന്റെ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലില്‍ ഉള്ളിക്ക് 98 രൂപയും സവാളയ്ക്ക് 77 രൂപയുമാണ് വില.  മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉള്ളി ഉത്പാദനത്തില്‍ 40 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുളളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!