പെട്രോൾ വിലയിൽ വീണ്ടും വർധനവ്; ഒരുമാസത്തിനിടെ രണ്ടുരൂപയുടെ വർധനവാണുണ്ടായത്
കോഴിക്കോട്: രാജ്യത്ത് പെട്രോൾ വില വീണ്ടും ഒരുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. ഒരുമാസത്തിനിടെ രണ്ടുരൂപയുടെ വർധനവാണുണ്ടായത്. ഇതുപ്രകാരം മുംബൈയിൽ പെട്രോൾ ലിറ്ററിന് 80 രൂപ കടന്നു. കേരളത്തിൽ പെട്രോൾ വില ശരാശരി 77 രൂപ നിലവാരത്തിലെത്തി. തുടർച്ചയായ ദിവസങ്ങളിലെ വിലവർധനവാണ് പെട്രോൾ, ഡീസർ വില ഉയർന്ന നിലവാരത്തിലെത്താൻ കാരണം. തിരുവനന്തപുരത്താണ് ഉയർന്നവില 78.23 രൂപ. കൊച്ചയിൽ 76.75 രൂപയും കോഴിക്കോട് 77.05 രൂപയുമാണ് വില.
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam