ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഇന്ധനവില

ഇന്ധനവില ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഒരു മാസത്തിനിടെ രണ്ടുരൂപയുടെ വര്‍ധയാണ് ഉണ്ടായത്. കൊച്ചിയില്‍ പെട്രോള്‍ വില 76 രൂപ 89 പൈസയും ഡീസല്‍ വില 69 രൂപ 41 പൈസയുമാണ്. സംസ്ഥാനത്ത് തിരുവനന്തപുരത്താണ് വില ഏറ്റവും കൂടുതല്‍. 78 രൂപയ്ക്ക് മുകളിലാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. തണുപ്പ് രാജ്യങ്ങളിലേക്ക് കൂടുതല്‍ ഇന്ധനം കയറ്റി അയക്കുന്നതിനാലാണ് വില വര്‍ധിക്കുന്നതെന്ന് ഡീലര്‍മാര്‍ പറയുന്നു. 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!