പ്രതികാര സൂചനയായി പ്രതി പൂവന്‍കോഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

 മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍കോഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മാധുരിയെന്ന സെയില്‍സ് ഗേളായാണ് മഞ്ജു എത്തുന്നത്. മാധുരിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. മാധുരിയുടെ ത്തെ കുറിച്ച് സൂചന തരുന്ന ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഉണ്ണി ആറിന്‍റെ ഏറെ ശ്രദ്ധിക്കപ്പെട്ട നോവലാണ് പ്രതി പൂവന്‍കോഴി. എന്നാല്‍ സിനിമ ഈ നോവലിനെ ആസ്പദമാക്കിയല്ലെന്നും പേര് മാത്രമാണ് എടുത്തിട്ടുള്ളതെന്നും സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉണ്ണി ആര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വില്ലനായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. അനുശ്രീ, അലന്‍സിയര്‍, ഷൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


 കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!