അമേരിക്കയിൽ വിമാനാപകടം; 9 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍
ഡക്കോട്ട: അമേരിക്കയിലെ ഡക്കോട്ടയിലുണ്ടായ വിമാനാപകടത്തില്‍ 9 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ 3 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ പ്രാദേശികസമയം ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. തെക്കന്‍ ഡക്കോട്ടയിലെ സിയോക്സില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെ വെച്ചാണ് 12 പേരുമായി സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ടത്.
അപകടത്തെത്തുടര്‍ന്ന് 2 കുട്ടികളുള്‍പ്പെടെ 9 പേര് മരിക്കുകയും 3 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇദാഹോയിലേക്ക് പുറപ്പെട്ട വിമാനം ചാംബെര്‍ലെയ്ന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ അപകടത്തില്‍പെടുകയായിരുന്നുവെന്ന് നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് വ്യക്തമാക്കി. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. അപകടസമയത്ത് ചാംബെര്ലെയ്നിലും ഡക്കോട്ടയുടെ പരിസരപ്രദേശങ്ങളിലും മഞ്ഞുകാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതികൂലകാലാവസ്ഥ തുടര്‍അന്വേഷണത്തിനും അപകടസ്ഥലത്തേക്ക് എത്തിച്ചേരുന്നതിനും തടസം സൃഷ്ടിക്കുന്നതായും നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് അറിയിച്ചു.
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam