ആകാശചാട്ടത്തിനിടെ ഏറ്റവും വലിയ പതാക പാറിച്ച് യു എ ഇ; ലഭിച്ചത് മറ്റൊരു ലോക റൊക്കോര്‍ഡ്
യു എ ഇ: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യു എ ഇക്ക് മറ്റൊരു ലോക റൊക്കോര്‍ഡ്. ആകാശചാട്ടത്തിനിടെ ഏറ്റവും വലിയ പതാക പാറിച്ചാണ് യു എ ഇ വീണ്ടും റെക്കോര്‍ഡ് കുറിച്ചത്. ദുബൈ പാം ജുമൈറക്ക് മുകളില്‍ നിന്ന് യു എ ഇ ദേശീയപതാകയുമാടി സ്കൈ ഡൈവര്‍മാരുടെ സംഘം വിമാനത്തില്‍ നിന്ന് താഴേക്ക് ചാടി സാഹസിക പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചത് ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ്. 144.28 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള പതാകയാണ് ആകാശചാട്ടക്കാര്‍ ആകാശത്ത് പാറിച്ചത്. രാജ്യത്തിന് മറ്റൊരു അഭിമാന നിമിഷം എന്ന് കുറിച്ചാണ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ഇന്‍സ്റ്റഗ്രമില്‍ വീഡിയോ പങ്കുവെച്ചത്.
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam