ഷെയ്ന്‍ നിഗത്തിന്റെ വിലക്ക്: എല്ലാ സംഘടനകളും ഒന്നിച്ചിരുന്ന് ചർച്ച നടത്തണം; ഫെഫ്ക്

 കൊച്ചി:  ഷെയ്ന്‍ നിഗത്തിനെ നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും 'അമ്മ'ക്കും  കത്ത് നൽകി. എല്ലാ സംഘടനകളും ഒന്നിച്ചിരുന്ന് ചർച്ച നടത്തണം. മുടങ്ങിയ സിനിമകളുടെ ചിത്രീകരണം വീണ്ടും തുടങ്ങണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

 സിനിമയില്‍ നിന്ന് ഷെയ്‍ന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഡയറക്ടേഴ്സ് യൂണിയന്‍ ഇടപെട്ടിരുന്നു.  കുര്‍ബാനി, വെയില്‍ എന്നീ സിനിമകള്‍ ഉപേക്ഷിക്കാനുള്ള നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ ഫെഫ്കയ്ക്ക് കത്തു നല്‍കിയിരുന്നു. ഷെയ്ന്‍ നിഗത്തിന്‍റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായിട്ടുണ്ട്. നടനെ തിരുത്താന്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ബാധ്യതയുണ്ട്. അതിനുള്ള അവസരം നല്‍കണമെന്നും ഡയറക്ടേഴ്സ് യൂണിയന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

 
അതേസമയം, സിനിമയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍,  നടന്‍ ഷെയ്ന്‍ നിഗവുമായി താരസംഘടനയായ അമ്മ ബുധനാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. കൂടിക്കാഴ്ച്ചയ്ക്കായി മറ്റന്നാൾ കൊച്ചിയിൽ എത്തണമെന്ന് 'അമ്മ' നേതൃത്വം ഷെയ്ൻ നിഗത്തിന് നിർദ്ദേശം നൽകി. ഷെയ്നുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായും 'അമ്മ' ഭാരവാഹികൾ ചർച്ച നടത്തും. മുടങ്ങിയ 3 സിനിമകൾ പൂർത്തിയാക്കണമെന്ന് 'അമ്മ'  ഷെയ്ൻ നിഗത്തോട് ആവശ്യപ്പെടുമെന്നാണ് വിവരം. കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!