2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും: അമിത് ഷാ

ന്യൂഡല്‍ഹി : 2024ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്ബ് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ തിരിച്ചടിക്ക് കാരണം പൗരത്വ രജിസ്റ്റര്‍ ആണെന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ ആരോപിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രഖ്യാപനം. ജാ‍ര്‍ഖണ്ഡില്‍ നടത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"2024 ലെ തിരഞ്ഞെടുപ്പിന് മുമ്ബ് എന്‍‌.ആ.ര്‍‌സി രാജ്യത്തുടനീളം നടത്തുമെന്നും അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുമെന്നും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. അവരെ പുറത്താക്കരുതെന്ന് രാഹുല്‍ ബാബ ( രാഹുല്‍ ഗാന്ധി) പറയുന്നു. അവര്‍ എവിടെ പോകും, ​​അവര്‍ എന്ത് കഴിക്കും? എന്നാല്‍ 2024 ല്‍ രാജ്യം തിരഞ്ഞെടുപ്പിന് പോകുന്നതിനുമുമ്ബ് അനധികൃത കുടിയേറ്റക്കാരെയെല്ലാം പുറത്താക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു"- അമിത് ഷാ പറഞ്ഞു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.