സുപ്രീം കോടതിയിൽ അയോധ്യ ഭൂമി തർക്ക കേസിൽ  പുന:പരിശോധനാ ഹർജി നൽകി

 ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. ജംഇയ്യത്തുൽ ഉലമെ ഹിന്ദ് എന്ന സംഘടനയാണ് ഹർജി നൽകിയത്. അയോധ്യയിൽ ക്ഷേത്രം നിർമിക്കണമെന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.  പള്ളി തകർത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ കോടതി പരിഗണിച്ചില്ലെന്നും പള്ളി നിർമിക്കാൻ സ്ഥലം നൽകിയ തീരുമാനം പുനപരിശോധിക്കണമെന്നും ഹർജിയിൽ പറയുന്നു.  

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!