മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ഷൂരി ആശുപത്രിയിൽ

മഹാരാഷ്ട്ര: മുൻ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ഷൂരി ആശുപത്രിയിൽ. ഞായറാഴ്ച രാത്രി കുഴഞ്ഞുവീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്ര പുനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് അരുൺ ഷൂറിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അരുൺ ഷൂരി നിരീക്ഷണത്തിലാണെന്നും ആവശ്യമായ എല്ലാ പരിശോധനകളും നടത്തിയതായും ഡോക്ടർമാർ അറിയിച്ചു. വാജ്പേയ് സർക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്നു അരുൺ ഷൂറി. മാധ്യമപ്രവർത്തനരംഗത്ത് നിന്നുമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!