പിന്‍ സീറ്റില്‍ ഹെ​ല്‍​മെ​റ്റി​ല്ലാതെ യാ​ത്ര; പിഴ ഈടാക്കി തുടങ്ങി; ഇ​ന്ന് മാ​ത്രം കു​ടു​ങ്ങി​യ​ത് 455 പേ​ര്‍

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ന്‍​സീ​റ്റി​ല്‍ ഹെ​ല്‍​മെ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കി​ത്തു​ട​ങ്ങി. ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ പി​ന്‍​സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത 91 പേ​ര്‍​ക്കാ​ണ് ഇ​ന്ന് സം​സ്ഥാ​ന​ത്ത് പി​ഴ ചു​മ​ത്തി​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ ര​ണ്ട് പേ​രും ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഡ്രൈ​വ​റി​ല്‍ നി​ന്നാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. 

ഹെ​ല്‍​മെ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്ത​തി​ന് 455 പേ​ര്‍​ക്ക് പി​ഴ ചു​മ​ത്തി. പി​ന്‍​സീ​റ്റി​ല്‍ ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​ത്ത 91 പേ​ര്‍​ക്കും സീ​റ്റ് ബ​ല്‍​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത 77 പേ​ര്‍​ക്കും പി​ഴ ചു​മ​ത്തി. ആ​കെ 2,50,500 യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് പി​ഴ ഈ​ടാ​ക്കി​യ​ത്. നി​യ​മം ലം​ഘി​ക്കു​ന്ന​ത് തു​ട​ര്‍​ന്നാ​ല്‍ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. 85 എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഇരുചക്രവാഹനത്തിലെ രണ്ട് പേരും ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവറിൽ  നിന്നാണ് പിഴ ഈടാക്കുന്നത്. നിലവിലെ നിയമമനുസരിച്ച് 500 രൂപയാണ് പിഴ. 

ഇരുചക്രവാഹനത്തില്‍ രണ്ട് യാത്രക്കാരും ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്താൽ അത് രണ്ട് നിയമലംഘനമായി കണക്കാക്കും. മോട്ടോർവാഹനവകുപ്പ് പരിശോധന ശക്തമാക്കുമ്പോഴും പൊലീസ് കാര്യമായ പരിശോധന നടത്തുന്നില്ല.  പരിശോധനക്ക് ഡിജിപി കർശനനിർദ്ദേശം നൽകിയിട്ടുണ്ട്.   കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.