ഫാത്തിമ ലത്തീഫിന്റെ മരണം; ആത്മഹത്യാ കുറിപ്പ് എഴുതിയത് ഫാത്തിമ തന്നെ, സ്ഥിരീകരിച്ച്‌ ഫോറന്‍സിക് റിപ്പോര്‍ട്ട്

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ജീവനൊടുക്കിയ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പ് സ്ഥിരീകരിച്ച്‌ ഫോറന്‍സിക് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണിലെ കുറിപ്പ് മരിക്കുന്നതിന് തൊട്ടുമുമ്ബ് ഫാത്തിമ എഴുതിയതാണെന്ന് പരിശോധനയില്‍ വ്യക്തമായി. 
കഴിഞ്ഞ ദിവസമാണ് ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിഭാഗം പരിശോധിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പദ്മനാഭന്‍ എന്ന അധ്യാപകനാണെന്ന് മൊബൈല്‍ ഫോണിന്റെ സ്‌ക്രീന്‍ സേവറായി ഫാത്തിമ സേവ് ചെയ്തിരുന്നു. മരണത്തിന് തൊട്ടുമുമ്ബാണ് ഇത് എഴുതിയതെന്ന് കണ്ടെത്തി. ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

അധ്യാപകരുടെ പങ്ക് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് സ്ഥിരീകരിച്ചതോടെ സുദര്‍ശന്‍ പദ്മനാഭന്‍ അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യും. ഇനി ലാപ്‌ടോപ്പിന്റെയും ഫോറന്‍സിക് പരിശോധനാ ഫലം കൂടി വരാനുണ്ട്.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!