ഫിറോസ് കുന്നംപറമ്പില്‍  സജീവ രാഷ്ട്രീയത്തിലേക്കില്ല; അടിസ്ഥാന രഹിതമായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ മനം മടുത്തു

കോഴിക്കോട് : സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. സോഷ്യല്‍ മീഡിയ വഴി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച ഫിറോസ് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന ചര്‍ച്ചക്കിടെയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഫിറോസ് വ്യക്തമാക്കിയത്.

തനിക്കെതിരെ അടിസ്ഥാന രഹിതമായി ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ മനം മടുത്താണ് സോഷ്യല്‍ മീഡിയ വഴിയുള്ള ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. സമാധനത്തോടെ ജീവിക്കണമെന്നാണ് ആഗ്രഹം. ഏത് അന്വേഷണം നേരിടാനും തയ്യാറാണ്.മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ആര്‍ക്ക് മുന്നിലും കണക്കുകള്‍ ബോധിപ്പിക്കാനും തയ്യറാണ്.രാഷ്ട്രീയത്തിലിറങ്ങാന്‍ ആലോചിക്കുന്നില്ല.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഉള്‍പ്പെടെ ഉള്ളവരടെ ഗൂഢാലോചനയാണ് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ചെറിയ രൂപത്തിലുള്ള സഹായങ്ങള്‍ തുടരുമെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.
 കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!