ഫ്ലൈഓവറിലുണ്ടായ അപകടത്തിനു കാരണം അമിതവേഗതയിലുള്ള ഡ്രൈവിങ്ങ് അല്ല

ഹൈദരാബാദ്: ഫ്ലൈഓവറിലുണ്ടായ അപകടത്തിനു കാരണം ഡ്രൈവറുടെ അമിതവേഗതയിലുള്ള ഡ്രൈവിങ്ങ് അല്ലെന്ന് റിപ്പോർട്ട്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് കാരണമാണെന്നാണ് വാദം. അപകടമുണ്ടാക്കിയതിന് അറസ്റ്റ് െചയ്യുന്നത് ഒരാഴ്ച വൈകിക്കണം എന്നാവശ്യപ്പെട്ട് വാഹനമോടിച്ച കൃഷ്ണ മിലൻ റാവു തെലുങ്കാന ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. മുന്‍പും ഫ്ലൈഓവർ നിർമാണത്തിലെ അപാകതയെക്കുറിച്ച് വിവാദങ്ങൾ ഉണ്ടായിരുന്നു.

തന്റെ വാഹനം 105 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്നും പരമാവധി 50 കിലോമീറ്റർ വരെ വേഗത്തിൽ മാത്രമാണ് അന്ന് വാഹനം സഞ്ചരിച്ചതെന്നും ഹർജിയിൽ പറയുന്നു. ലക്ഷക്കണക്കിനു കാർ ദിവസവും കടന്നു പോകുന്ന റോഡ് കൂടിയാണിത്. കുത്തനെയുള്ള കയറ്റവും പെട്ടെന്നുള്ള വളവും ആവശ്യത്തിനു സൂചനാബോർഡുകൾ ഇല്ലാത്തതും പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തതാണ്.

കാർ മണിക്കൂറിൽ 105 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നും നിയന്ത്രണം വിട്ട കാർ ഫ്ലൈഓവറിന്റെ ഡിവൈഡറിലിടിച്ച് തെറിച്ചു താഴേക്കു വീഴുകയായിരുന്നെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്. മണിക്കൂറിൽ 40 കിലോമീറ്ററാണ് ഫ്ലൈഓവറിൽ അനുവദിച്ചിരിക്കുന്ന വേഗം. അടുത്തിടെ ഫ്ലൈഓവറിലുണ്ടായ രണ്ടാമത്തെ അപകടമാണിത്. ഫ്ലൈഓവറിനു താഴെ റോഡരികിൽ ബസ് കാത്തുനിൽക്കുകയായിരുന്ന സ്ത്രീയുടെ ദേഹത്തേക്കാണ് കാർ വന്നു വീണത്. ഇവർ തൽക്ഷണം മരിച്ചു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!