കുട്ടികള്‍ മണ്ണുതിന്നെന്ന ആരോപണം; ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി രാജിവച്ചു

തിരുവനന്തപുരം: കൈതമുക്കില്‍ കുട്ടികള്‍ മണ്ണുതിന്നെന്ന ആരോപണത്തെതുടര്‍ന്ന് സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക് രാജിവച്ചു. സര്‍ക്കാരിന് നാണക്കേടുണ്ടാക്കി എന്ന ആരോപണത്തെതുടര്‍ന്ന് ദീപക്കിനോട് രാജിവയ്ക്കാന്‍ സി.പി.എം ആവശ്യപ്പെട്ടിരുന്നു.

ശിശുക്ഷേമ സമിതി പ്രസിഡന്റായ മുഖ്യമന്ത്രിക്ക് ദീപക് രാജിക്കത്ത് കൈമാറി.
 
കൈ​ത​മു​ക്ക് റെ​യി​ല്‍​വേ പു​റ​മ്ബോ​ക്കി​ല്‍ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ള്‍ വി​ശ​പ്പു​മൂ​ലം മ​ണ്ണു വാ​രി തി​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​മ​ര്‍​ശം. പി​ന്നീ​ട് ഈ ​പ​രാ​മ​ര്‍​ശം തെ​റ്റാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യും ദീ​പ​ക് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥാ​ന​ത്തി​രു​ന്നു​കൊ​ണ്ടു ദീ​പ​ക് ന​ട​ത്തി​യ പ​രാ​മ​ര്‍​ശം സ​ര്‍​ക്കാ​രി​ന് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും വി​ല​യി​രു​ത്തി​യി​രു​ന്നു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!