ചി​ദം​ബ​രം അ​ഭി​ഭാ​ഷ​ക​നാ​യി സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​രം സുപ്രീം കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് പുനരാംഭിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന് മുമ്ബാകെയാണ് ചിദംബരം ഇന്ന് രണ്ട് കേസുകളില്‍ ഹാജരായത്.

പ്ര​മു​ഖ വ്യ​വ​സാ​യി ജ​യ​ദേ​വ് ഷ്രോ​ഫും ഭാ​ര്യ പൂ​നം ഭ​ഗ​ത്തും ത​മ്മി​ലു​ള്ള വി​വാ​ഹ മോ​ച​ന കേ​സി​ലും ത​മി​ഴ്‌​നാ​ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലു​മാ​ണ് ചി​ദം​ബ​രം ഹാ​ജ​രാ​യ​ത്. ജ​യ​ദേ​വ് ഷ്രോ​ഫി​നു വേ​ണ്ടി​യാ​ണ് ചി​ദം​ബ​രം ഹാ​ജ​രാ​യ​ത്. 

എ​തി​ര്‍​ക​ക്ഷി​യാ​യ പൂ​നം ഭ​ഗ​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ​ത് മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ക​പി​ല്‍ സി​ബ​ലും, മ​നു സിം​ഗ്‌​വി​യു​മാ​ണ്. കേ​സി​ല്‍ ഇ​ന്ന് വാ​ദം കേ​ട്ടി​ല്ല. ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് മാ​റ്റി.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ വ​ക്കാ​ല​ത്താ​യി​രു​ന്നു ചി​ദം​ബ​രം ര​ണ്ടാ​മ​ത് ഹാ​ജ​രാ​യ​ത്.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!