നിർഭയ കൂട്ടബലാത്സം​ഗക്കേസ്സിൽ പ്രതികളെ തൂക്കിലേറ്റാൻ സന്നദ്ധത അറിയിച്ച് കേരളത്തിൽ നിന്നുൾപ്പെടെ പതിനഞ്ചു പേർ

ഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി നിർഭയ കൂട്ടബലാത്സം​ഗക്കേസ്സിൽ പ്രതികളെ തൂക്കിലേറ്റാൻ പതിനഞ്ച് വ്യക്തികൾ തീഹാർ ജയിലിൽ സന്നദ്ധത അറിയിച്ചു. ഇത് സംബന്ധിച്ച് പതിനഞ്ചിലധികം കത്തുകൾ ലഭിച്ചെന്ന് തീഹാർ ജയിൽ അധികൃതർ വെളിപ്പെടുത്തി. പതിനഞ്ച് കത്തുകളിൽ രണ്ടെണ്ണം ഇന്ത്യയ്ക്ക് വെളിയിൽ നിന്നുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി.

ഡിസംബർ 16നാണ് പ്രതികളെ തൂക്കിലേറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് ‌ഡിസംബർ പതിനാറിനാണ് ഡൽഹിയിൽ ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കൽ വിദ്യാർത്ഥിനി ക്രൂരമായ കൂട്ടബലാത്സം​​ഗത്തിനിരയായി കൊല്ലപ്പെട്ടത്. ദില്ലി, ​ഗുരു​ഗ്രാം, മുംബൈ, ഛത്തീസ്​ഗണ്ഡ്, കേരളം, ഛത്തീസ്​ഗണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ കത്തുകളുമുണ്ട്.

പവൻ ​ഗുപ്ത, അക്ഷയ് താക്കൂർ, വിനയ് ശർമ്മ, മുകേഷ് സിം​ഗ് എന്നിവരാണ് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന പ്രതികൾ. ആറ് പേരായിരുന്നു നിർഭയകേസിലെ കുറ്റവാളികൾ. എന്നാൽ ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസിൽ നിന്ന് രക്ഷപ്പെട്ടു. മറ്റൊരാൾ ജയിലിൽ തന്നെ തൂങ്ങിമരിച്ചു. 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!