ശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ല; വിശാലബഞ്ച് പരിഗണിക്കുന്നത് വരെ കാത്തിരിക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: ശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്ന സുപ്രീം കോടതി. ക്രമസമാധാന നില പരിഗണിക്കണം, സ്ഥിതി സ്ഫോടനാത്മകമാണ്. രെഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവരുടെ ഹര്‍ജികളിലാണ് കോടതിയുടെ പരാമര്‍ശം. യുവതികള്‍ക്ക് സംരക്ഷണത്തിനായി വിധി പറയില്ല. ഹർജിക്കാരോട് വിശാലബഞ്ച് പരിഗണിക്കുന്നത് വരെ കാത്തിരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നൽകി. അവസാന ഉത്തരവ് അനുകൂലമായാല്‍ സംരക്ഷണം നല്‍കും. 

 എന്നാൽ ശബരിമല യുവതീപ്രവേശനത്തിന് സ്റ്റേ ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എത്രയും വേഗം ഏഴംഗബഞ്ച് രൂപീകരിക്കുമെന്നും സുപ്രീം കോടതി. ശബരിമല യുവതി പ്രവേശ വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിടണം എന്നാവശ്യപ്പെട്ടായിരുന്നു ബിന്ദു അമ്മിണി നൽകിയ അപേക്ഷയും ദർശനത്തിനു സുരക്ഷ നൽകാൻ ആവശ്യപ്പെട്ട് രഹ്‌ന ഫാത്തിമ നൽകിയ റിട്ട് ഹർജിയും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.  സുപ്രീം കോടതി വിശദീകരണത്തോടെ കൂടുതല്‍ വ്യക്തത വന്നുവെന്ന് എന്‍.വാസു പറഞ്ഞു. സമാധാനപരമായ തീര്‍ഥാടനകാലം ഉറപ്പാക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!