ഗോവയില്‍ സണ്‍ബേണ്‍ ഫെസ്റ്റിവലിനെത്തിയ രണ്ട് പേര്‍ മരിച്ചു

പനാജി: ഗോവയിലെ അതി പ്രശസ്തമായ സണ്‍ബേണ്‍ ഫെസ്റ്റിവലിനെത്തിയ രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശികളായ സായ് പ്രസാദ്, വെങ്കട്ട് എന്നിവരാണ് മരിച്ചത്. നോര്‍ത്ത് ഗോവയിലെ വാകത്തോര്‍ ബീച്ചിലെ ഫെസ്റ്റിവല്‍ വേദിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വദിയിലേക്ക് പ്രവേശിക്കാനായി ഗേറ്റിന് പുറത്ത് കാത്തുനില്‍ക്കുന്നതിനിടെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമിതമായി ലഹരി ഉപയോഗിച്ചതാണ് യുവാക്കളുടെ മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമാകുവെന്ന് പൊലീസ് അറിയിച്ചു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!