ഫോൺ പേ ഇനി എടിഎം പോലെ; രജിസ്റ്റർ ചെയ്ത കച്ചവടക്കാരിൽ നിന്നും  പണം പിൻവലിക്കാം

ഡൽഹി: യുപിഐ വഴി ഇനി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് പോലെ ഫോൺപേ ഉപയോഗിക്കുന്ന കച്ചവടക്കാരിൽ നിന്നും പണം പിൻവലിക്കാം. ഫോൺപേയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കച്ചവടക്കാരുടെ നമ്പറിലേക്ക് തുക അയച്ച് ഇവരിൽ നിന്ന്  പണം വാങ്ങുന്ന പുതിയ രീതിയാണിത്. ഇന്നലെയാണ് ഇത്
ഫോൺപേയിൽ ലഭ്യമാക്കിയത്. തലസ്ഥാന മേഖലയിൽ മാത്രം മുക്കാൽ ലക്ഷം പേർ പുതിയ ഫീച്ചർ അപ്ഡേറ്റ് ചെയ്തെടുത്തിട്ടുണ്ട്. ഇപ്പോൾ ഡൽഹിയിൽ മാത്രമാണ് ഇ സൗകാര്യം ലഭ്യമാകുക. ഇതുവഴി ഏത് കച്ചവട സ്ഥാപനത്തിനും ഫോൺപേയിൽ എടിഎം ആകാനാവും. ഈ ഫീച്ചർ പ്രവർത്തിപ്പിക്കാനും പ്രവർത്തിപ്പിക്കാതിരിക്കാനും കച്ചവടക്കാർക്ക് സ്വാതന്ത്ര്യമുണ്ട്. ഉപഭോക്താവിന് ഈ സേവനത്തിലൂടെ ഒരു ദിവസം ആയിരം രൂപ മാത്രമേ പിൻവലിക്കാനാവൂ.  ഇന്ത്യയിൽ നിലവിൽ ആവശ്യത്തിന് എടിഎമ്മുകളില്ല.
 പ്രതിമാസം 540 ദശലക്ഷം യുപിഐ ഇടപാടുകൾ നടക്കുന്നതായാണ് ഫോൺപേയുടെ കണക്ക്. 175 ദശലക്ഷം പേരാണ് ഫോൺപേ ഉപഭോക്താക്കൾ. സാമ്പത്തിക സേവന മേഖലയിൽ പ്രവർത്തിക്കുന്ന റേസർപേയുടെ അടുത്ത കാലത്തെ പഠന റിപ്പോർട്ട് ഇന്ത്യയിലെ യുപിഐ ഇടപാടുകളുടെ വളർച്ചയെ ചൂണ്ടിക്കാട്ടുന്നതായിരുന്നു. 2018 ൽ നിന്നും 2019 ലേക്ക് എത്തിയപ്പോൾ യുപിഐ ഇടപാടുകളിൽ 442 ശതമാനത്തിന്റെ വർധനവുണ്ടായെന്നാണ് റേസർപേയുടെ കണ്ടെത്തൽ.
ബ്രിക്സ് രാജ്യങ്ങളിൽ ഒരു ലക്ഷം പേർക്ക് ആനുപാതികമായ എടിഎമ്മുകളുടെ എണ്ണം ഏറ്റവും കുറവുള്ള രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തെ എടിഎമ്മുകളുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി കഴിഞ്ഞ മെയ് മാസത്തിൽ റിസർവ് ബാങ്ക് കണക്ക് പുറത്തുവിട്ടിരുന്നു. അതിനാൽ തന്നെ ഫോൺപേ കൊണ്ടുവന്നിരിക്കുന്ന ഈ ഫീച്ചർ വിജയകരമായാൽ ഭാവിയിൽ പിൻവലിക്കാവുന്ന തുക വർധിപ്പിക്കാൻ സാധ്യതയുണ്ട്.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!