ഇന്ധനവിലയില്‍ നേരിയ കുറവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയിലും ഡീസല്‍ വിലയില്‍ രണ്ട് പൈസ കുറവില്‍ ലിറ്ററിന് 72.947 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 76.679 രൂപയും ഡീസല്‍ 71.565 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.042 രൂപയും ഡീസല്‍ ലിറ്ററിന് 72.947 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 77.015 രൂപയും ഡീസല്‍ ലിറ്ററിന് 71.9 രൂപയുമാണ് ഇന്നത്തെ നിരക്ക്. 

രാജ്യതലസ്ഥാനമായ ഡൽഹിയില്‍ പെട്രോളിന് 74.65 രൂപയും ഡീസലിന് 67.86 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 80.253 രൂപയും ഡീസലിന് 71.147 രൂപയുമാണ് വില നിലവാരം.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!