വിജയലക്ഷ്യം കൈവരിച്ച് ഇന്ത്യ

ഓക്‌ലാന്‍ഡ് ട്വന്റി20യില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ ആറുവിക്കറ്റിന് തോല്‍പിച്ചു. 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ ആറുപന്ത് ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. കെഎല്‍ രാഹുല്‍ 27 പന്തില്‍ 56 റണ്‍സും ശ്രേയസ് അയ്യര്‍ 29 പന്തില്‍ 58 റണ്‍സും കോലി 45 റണ്‍സും നേടി. കോലിയും രാഹുലും പുറത്തായ ശേഷം ക്രീസിലെത്തിയ ശ്രേയസാണ് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചത്. കൊളിന്‍ മന്‍‍‍റോ, കെയിന്‍ വില്യംസന്‍, റോസ് ടെയ്്ലര്‍ എന്നിവരുടെ അര്‍ധസെഞ്ചുറി മികവിലാണ് ആദ്യ ബാറ്റുചെയ്ത ന്യൂസീലന്‍ഡ് 203 റണ്‍സെടുത്തത്.



കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!