അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു 

കാലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകൾ ജിയാനയും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ബ്രയന്റെ സ്വാകാര്യ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇവരോടൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് ഒമ്പത് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 

ഞായറാഴ്ച്ചയായിരുന്നു അപകടം.13 കാരിയായ ജിയാനയും ബാസ്‌ക്കറ്റ് ബോള്‍ താരമായിരുന്നു. മകളെ പരിശീലനത്തിന് കൊണ്ടുപോവുന്നതിനിടെയാണ് അപകടം. 

2008, 2012 ഒളിംപിക്‌സില്‍ അമേരിക്കക്ക് വേണ്ടി സ്വര്‍ണമെഡൽ നേടിയ താരമാണ് കോബി. അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ടീം ആയ ലേക്കേസിന് വേണ്ടി കളിച്ച സീസണുകളില്‍ 18 ലും കോബിയായിരുന്നു താരം. 2007-08 കാലഘട്ടത്തിലെ എന്‍.ബി.എ താരങ്ങളില്‍ ഏറ്റവും വിലയേറിയ താരമായിരുന്നു കോബി.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!