ചൈനയിലേക്ക് വിമാന സർവീസുകൾ നിർത്തി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

ഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലേക്കുള്ള ചില വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും താത്കാലികമായി നിര്‍ത്തുന്നു. ഇന്ത്യക്ക് പുറമേ പല വിദേശ രാജ്യങ്ങളും ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

ബ്രിട്ടീഷ് എയര്‍ലൈന്‍സ് ചൈനയിലേക്കുള്ള സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്. മുംബൈയില്‍ നിന്ന് ഡല്‍ഹി വഴി ഷാങ്ഹായിലേയ്ക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനം ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്‍ഡിഗോ ശനിയാഴ്ച മുതല്‍ ജല്‍ഹി- ചെങ്ദു സര്‍വീസ് നടത്തില്ല.

ബെംഗളുരു-ഹോങ്കോങ് സര്‍വീസും താത്ക്കാലികമായി സര്‍വീസ് നിര്‍ത്തും. ചൈനയിലെ കൊറോണ വൈറസ് സാഹചര്യം ശ്രദ്ധാപൂര്‍വ്വം വിലയിരുത്തി വരുകയാണെന്നും. നിലവില്‍ യാത്രക്കാര്‍ക്കും വിമാന ജീവനക്കാര്‍ക്കുമായി ചില സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്താ കുറിപ്പില്‍ ഇന്‍ഡിഗോ വ്യക്തമാക്കി.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!