ഒഡിഷയെ തകര്‍ത്ത് ഗോവ ഒന്നാമത്

ഭുവനേശ്വര്‍: ഐ.എസ്.എല്‍. ഫുട്ബോളില്‍ ഗോവയുടെ പടയോട്ടം തുടരുന്നു. ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ ഒഡിഷ എഫ്.സി.യെ 4-2ന് തകര്‍ത്ത് ഗോവ പട്ടികയില്‍ ഒന്നാമതെത്തി. ജാക്കിചന്ദ് സിങ് ഇരട്ടഗോള്‍ നേടിയപ്പോള്‍ കോറോമിനാസിന്റെ ഗോളും വിനീത് റായിയുടെ സെല്‍ഫ് ഗോളും ഗോവയുടെ വിജയം പൂര്‍ത്തിയാക്കി.

മാനുവല്‍ ഒന്‍വുവിന്റെ ഇരട്ടഗോളാണ് ഒഡിഷയ്ക്ക് ആശ്വാസമായത്. ആദ്യപകുതിയില്‍ മൂന്നു ഗോളിന് മുന്നിട്ടുനിന്ന ഗോവയ്‌ക്കെതിരേ രണ്ടാം പകുതിയില്‍ ആറു മിനിറ്റിനിടെ രണ്ടു ഗോള്‍ മടക്കി ഒഡിഷ ഞെട്ടിച്ചെങ്കിലും വിജയത്തിലെത്താനായില്ല.

90-ാം മിനിറ്റില്‍ കോറോമിനാസിന്റെ ഗോളില്‍ ഗോവ വിജയം പിടിച്ചെടുത്തു. വിജയത്തോടെ 15 കളികളില്‍നിന്ന് 30 പോയന്റുമായാണ് ഗോവ ഒന്നാമതെത്തിയത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!