ട്വന്റി20 പരമ്പരയില്‍ സമ്പൂര്‍ണജയം കൈവരിച്ച് ഇന്ത്യ

ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണജയം. അവസാന മല്‍സരത്തില്‍ ഏഴുറണ്‍സിന് വിജയിച്ച ഇന്ത്യ 5–0ന് പരമ്പര സ്വന്തമാക്കി. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കീവീസ് ഇന്നിങ്സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സില്‍ അവസാനിച്ചു. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമാണ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഒരു ടീം തൂത്തുവാരുന്നത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 163 റണ്‍സ്.

മറുപടി ബാറ്റിങ്ങിൽ ഒരുവേള മൂന്നിന് 116 റൺസെന്ന നിലയിലായിരുന്ന കിവീസ്, അപ്രതീക്ഷിത ബാറ്റിങ് തകർച്ചയിലൂടെ മത്സരം ഇന്ത്യയ്ക്ക് അടിയറവു വയ്ക്കുകയായിരുന്നു. 40 റൺസിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും നഷ്ടമാക്കിയ കിവീസിന് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടായത് 156 റൺസ് മാത്രം. ഇഷ് സോധി അവസാന ഓവറിൽ ഇരട്ടസിക്സുമായി പ്രതീക്ഷ നൽകിയെങ്കിലും വിജയലക്ഷ്യം കിവീസിന് എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്തായിപ്പോയി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രണ്ടു വിക്കറ്റ് വീതം പിഴുത നവ്ദീപ് സെയ്നി, ഷാർദുൽ ഠാക്കൂർ എന്നിവർ ഉറച്ച പിന്തുണ നൽകി.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!