അണ്ടര്‍ 19 ലോകകപ്പ്: പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

പോ​ചെ​ഫ്സ്ട്രൂം: അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ പാ​ക്കി​സ്ഥാ​നെ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 176 റ​ണ്‍‌​സ് വി​ജ​യ​ല​ക്ഷ്യം വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 88 പ​ന്തു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ ഇ​ന്ത്യ മ​റി​ക​ട​ന്നു. ബംഗ്ലദേശ്-ന്യൂസിലന്‍ഡ് സെമി ഫൈനലിലെ വിജയിയെ ഇന്ത്യ ഫൈനലില്‍ നേരിടും. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

113 പന്തില്‍ നിന്ന് 8 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 105 റണ്‍സാണ് യശസ്വി ജയ്‌സാളിന്റെ ഇന്നിംഗ്‌സ്. അര്‍ദ്ധ ശതകവുമായി ദിവ്യാന്‍ഷ് സക്‌സേനയും മികച്ച പിന്തുണ നല്‍കി.

ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗിസിന്റെ രണ്ടാം ഓവറില്‍ തന്നെ പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് വീണു. തുടര്‍ന്ന് രണ്ട് വിക്കറ്റിന് 34 റണ്‍സ് എന്ന നിലയിലേക്ക് പാക്കിസ്ഥാന്‍ തകര്‍ച്ച നേരിട്ടുവെങ്കിലും ഹൈദര്‍ അലിയും ടീം ക്യാപ്റ്റന്‍ നിസാറും ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അര്‍ദ്ധ ശതകം പിന്നിട്ട ഹൈദര്‍ അലിയുടെ വിക്കറ്റ് ജെയ്‌സാള്‍ വീഴ്ത്തി.

പാക് നിരയില്‍ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. കേവലം 26 റണ്‍സിനിടെയാണ് പാക്കിസ്ഥാന്റെ അവസാന ആറ് വിക്കറ്റുകളും വീണത്.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!