ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ രണ്ടാം ഏകദിനം: ടോ​സ് നേ​ടി​യ ഇ​ന്ത്യ ബോ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു

ഓ​ക്‌ല​ന്‍​ഡ്: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ ര​ണ്ടാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബോ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആദ്യ മത്സരം തോറ്റ ഇ​ന്ത്യ​യ്ക്ക് നി​ര്‍​ണാ​യ​കമാണ് ഇന്നത്തെ മത്സരം. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പരമ്പരയിൽ ഇ​ന്ത്യ 1-0ന് ​പി​ന്നി​ലാ​ണ്. ഇന്ന് മത്സരം കൈവിട്ടാൽ പരമ്പര നഷ്‌ടമാകും.

ഇരുടീമിലും ര​ണ്ട് വീതം മാറ്റങ്ങളോടെയാണ് ഇന്ന് ടീമുകൾ കളത്തിലിറങ്ങിയത്. മു​ഹ​മ്മ​ദ് ഷ​മി​ക്കു പ​ക​രം ന​വ​ദീ​പ് സൈ​നി​യെ​യും കു​ല്‍​ദീ​പ് യാ​ദ​വി​നു പ​ക​രം യു​സ്‌വേ​ന്ദ്ര ച​ഹ​ലി​നെ​യും കോ​ഹ്‌ലി ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. ന്യൂ​സി​ല​ന്‍​ഡ് മി​ച്ച​ല്‍ സാ​ന്‍റനറി​നു പ​ക​ര​ക്കാ​ര​നാ​യി മാ​ര്‍​ക്ക് ചാ​പ്മാ​നെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. കെ​യ്ല്‍ ജാ​മി​സ​ണ്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​മെ​ന്നും ടോം ​ലാ​തം പ​റ​ഞ്ഞു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!