കൊ​റോ​ണ​യെ​ക്കു​റി​ച്ച്‌ ആ​ദ്യ​മാ​യി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ ഡോ​ക്ട​ര്‍ വൈറസ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങി

വു​ഹാ​ന്‍: കൊ​റോ​ണ വൈ​റ​സി​നെ സം​ബ​ന്ധി​ച്ച്‌ ആ​ദ്യ​മാ​യി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ ഡോ​ക്ട​ര്‍ വൈറസ് ബാ​ധി​ച്ച്‌ മ​രി​ച്ചു. വു​ഹാ​ന്‍ സെ​ന്‍​ട്ര​ല്‍ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ ഡോ​ക്ട​ര്‍ ലി ​വെ​ന്‍​ലി​യാ​ങ് (34) ആ​ണ് മ​രി​ച്ച​ത്. കൊ​റോ​ണ ബാ​ധ​യെ​ക്കു​റി​ച്ച്‌ ഡി​സം​ബ​ര്‍ 30 ന് ​ഇ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തെ ചൈ​നീ​സ് ഭ​ര​ണ​കൂ​ടം നി​ശ​ബ്ദ​മാ​ക്കു​ക​യാ​യി​രു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ​ക​ര്‍​ച്ച​വ്യാ​ധി സം​ബ​ന്ധി​ച്ച്‌ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. സാര്‍സ് പോലെയുള്ള രോഗ ലക്ഷണങ്ങളോടെ ഏഴ് രോഗികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും ഒരേ മാര്‍ക്കറ്റില്‍നിന്ന് മൃഗ മാംസം വാങ്ങി ഭക്ഷിച്ചിരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ടവര്‍ക്ക് ഇക്കാര്യത്തെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കണമെന്നും അദ്ദേഹം സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു.

ഈ സന്ദേശങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച്‌ ജനുവരി മൂന്നിന് ചൈനീസ് അധികൃതര്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചു. ഒടുവില്‍ തനിക്ക് തെറ്റുപറ്റിയെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും സത്യവാങ്മൂലം നല്‍കിയതോടെയാണ് അധികൃതര്‍ നടപടികള്‍ അവസാനിപ്പിച്ചത്. 

എ​ന്നാ​ല്‍ സു​ര​ക്ഷ​യി​ല്ലാ​തെ ജോ​ലി ചെ​യ്ത ഡോ​ക്ട​റും കൊ​റോ​ണ​യു​ടെ പി​ടി​യി​ലാ​യി.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!