നിയന്ത്രിക്കാനാവാതെ കൊറോണ: മരിച്ചവരുടെ എണ്ണം 500 കടന്നു; 24 മണിക്കൂറിൽ മരിച്ചത് 73 പേർ

വുഹാന്‍: കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 500 കടന്നതായി റിപ്പോര്‍ട്ട്. അതേസമയം വൈറസ് ബാധ ഏറ്റവരുടെ എണ്ണം 28,000 ആയി ഉയര്‍ന്നു. 3,694 പേരില്‍ പുതുതായി വൈറസ് ബാധ കണ്ടെത്തിയിട്ടുമുണ്ട്.

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 73 പേരാണ് മരിച്ചത്. ഇതോടെ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍. മറ്റു ചില പ്രവിശ്യകളില്‍ രണ്ടില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 23,260 പേര്‍ വൈറസ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത് 1082 പേര്‍ മാത്രം

ചൈനയ്ക്ക് പുറത്ത് ഫിലിപ്പീന്‍സിലും ഹോങ്കോങ്ങിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ അടക്കം 25 രാജ്യങ്ങളിലാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. വിവധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ചൈനയില്‍ നിന്ന് തിരിച്ചെത്തിച്ചു. 14 ദിവസത്തെ നിരീക്ഷണത്തിനേ ശേഷമേ ഇവരെ വീടുകളിലേക്ക് പറഞ്ഞയക്കുകയുള്ളൂ.

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ കൊറോണാ വൈറസിനെ ചെറുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!