മദ്യത്തിന്റെ വില കുത്തനെ കൂട്ടി ഗോവ സര്‍ക്കാര്‍; ലക്ഷ്യം അധികവരുമാനം

പനാജി: മദ്യത്തിന്റെ വില കുത്തനെ വര്‍ധിപ്പിക്കാനൊരുങ്ങി ഗോവ സര്‍ക്കാര്‍. ഏപ്രില്‍ ഒന്നുമുതല്‍ ഗോവയില്‍ മദ്യത്തിന്റെ വില 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. സാധാരണക്കാരന്റെ നികുതി ഭാരം വര്‍ധിപ്പിക്കാതിരിക്കുന്നതിന്റെ ഭാഗമായാണ് എക്‌സൈസ് തിരുവയും മറ്റ് ഫീസുകളും വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനം നടപ്പിലാക്കുന്നതോടെ എല്ലാ തരം മദ്യങ്ങളുടെയും വില വര്‍ധിക്കും. 20 ശതമാനം മുതല്‍ 50 ശതമാനം വരെയായിരിക്കും വര്‍ധനവ്. മദ്യം കരിഞ്ചന്തയില്‍ വില്‍ക്കാതിരിക്കാന്‍ മദ്യകുപ്പിയില്‍ ഹോളോഗ്രം പതിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എക്‌സൈസ് നികുതിയും മറ്റ് ഫീസുകളും വര്‍ധിപ്പിച്ചതിലൂടെ ഈ വര്‍ഷം 150 കോടി രൂപയുടെ അധികവരുമാനം സംസ്ഥാനത്തിന് നേടനാവുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!