ബെറ്റിസിന് എതിരായ ബാഴ്സലോണയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു, പിക്വെ ഇല്ല

ലാലിഗയിലെ ഇന്നത്തെ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ഹോം മത്സരത്തില്‍ റയല്‍ ബെറ്റിസിനെ ആണ് ബാഴ്സലോണ ഇന്ന് നേരിടുന്നത്. കോപ ഡെല്‍ റേയില്‍ ഏറ്റ പരാജയം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാഴ്സലോണ ഇന്ന് ഇറങ്ങുന്നത്. ഡിഫന്‍ഡര്‍ പികെ ഇന്ന് ബാഴ്സലോണ സ്ക്വാഡില്‍ ഇല്ല.

പരിക്കേറ്റ് പുറത്തായ ഡെംബലെ, സുവാരസ്, നെറ്റോ എന്നിവര്‍ക്കും സ്ക്വാഡില്‍ ഇല്ല. എന്നാല്‍ വിദാല്‍ പരിക് മാറു തിരികെയെത്തി. പ്രമുഖരായ മെസ്സി, ഗ്രീസ്മന്‍ തുടങ്ങിയവര്‍ എല്ലാം ടീമില്‍ ഉണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!