സീഡിംഗ് കേരള 2020: ₹70 കോടി നിക്ഷേപം നേടി സ്‌റ്റാര്‍ട്ടപ്പുകള്‍

കൊച്ചി: കേരള സ്‌റ്രാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയിലൊരുക്കിയ സീഡിംഗ് കേരള നിക്ഷേപ സംഗമത്തില്‍ വന്‍ നിക്ഷേപം വാരിക്കൂട്ടി സ്‌റ്റാര്‍ട്ടപ്പുകള്‍. 70 കോടി രൂപയുടെ നിക്ഷേപവാഗ്‌ദാനം സംഗമത്തിന്റെ സമാപന ദിനമായ ഇന്നലെ സ്‌റ്രാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചു.

തൊഴില്‍ മത്സരപരീക്ഷകള്‍ക്ക് സജ്ജരാകാന്‍ സഹായിക്കുന്ന 'എന്‍ട്രി" ആപ്പ്, സ്‌പോര്‍ട്‌സ് ക്ളബ്ബ് ശൃംഖലയായ സ്‌പോര്‍ട്‌സ് ഹുഡ്, പത്തു ഭാഷകളില്‍ വേദാധിഷ്‌ഠിത ജാതക സേവനങ്ങള്‍ നല്‍കുന്ന ആസ്‌ട്രോവിഷന്‍, ബംബെറി എന്ന ഹരിത ഡയപ്പര്‍ നിര്‍മ്മാണ സ്ഥാപനം, മറ്രേണിയ കെയര്‍ ടെക്‌നോളജീസിന്റെ 'ഐ ലവ് 9 മന്ത്‌സ്", എച്ച്‌.ആര്‍ നിയമനങ്ങള്‍ക്ക് സഹായിക്കുന്ന സാപ്പിഹയര്‍ എന്നിവയാണ് നിക്ഷേപം നേടുന്ന സ്‌റ്രാര്‍ട്ടപ്പുകള്‍.

ഗുഡ് കാപ്പിറ്റല്‍ വെഞ്ച്വര്‍ഫണ്ട്, ബംഗളൂരുവിലെ സീഫണ്ട്, മാട്രിമോണി ഡോട്ട് കോം, അമേരിക്കയിലെ ഇക്വിഫിന്‍ വെഞ്ച്വേഴ്‌സ് തുടങ്ങിയവയാണ് സ്‌റ്രാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.