ഓസ്‌കാർ തിളക്കത്തിൽ പാരാസൈറ്റ്; വാക്വിന്‍ ഫീനിക്സ് മികച്ച നടൻ; റെനീ സെല്‍വേഗര്‍ മികച്ച നടി

ലോസ് ഏഞ്ചല്‍സ്: 92-ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓസ്‌കാർ വേദിയിൽ ഇത്തവണ തിളങ്ങിയത് ദക്ഷിണ കൊറിയന്‍ ചിത്രമായ പാരാസൈറ്റ് ആണ്. മികച്ച ചിത്രം, വിദേശ ഭാഷാ ചിത്രം, സംവിധായകന്‍, തിരക്കഥ എന്നീ പുരസ്കാരങ്ങള്‍ 'പാരസൈറ്റ്' സ്വന്തമാക്കി. 'ജോക്കര്‍' എന്ന ചിത്രത്തിലെ പ്രകടനത്തിന് വാക്വിന്‍ ഫീനിക്സ് മികച്ച നടനായി പ്രഖ്യാപിച്ചു. റെനീ സെല്‍വേഗര്‍ മികച്ച നടിയായി. 'ജൂഡി' എന്ന ചിത്രത്തിലെ അഭിയനത്തിനാണ് പുരസ്കാരം.

ബ്രാഡ് പിറ്റാണ് മികച്ച സഹനടന്‍. 'വണ്‍സ് അപോണ്‍ എ ൈടം' എന്ന ചിത്രത്തിലെ അഭിനയമാണ് അദ്ദേഹത്തിന് പുരസ്കാരം നേടിക്കൊടുത്തത്. തന്‍റെ മക്കള്‍ക്ക് പുരസ്കാരം സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. 'മ്യാരേജ് സ്റ്റോറി'യിലെ പ്രകടനത്തിന് ലോറ ഡേണ്‍ മികച്ച സഹനടിയായി. 'ടോയ് സ്റ്റോറി 4' ആണ് മികച്ച ആനിമേറ്റഡ് ചിത്രം. 'ഹെയര്‍ ലവ്' മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രമായി.

ഒന്നാം ലോകമഹായുദ്ധം പശ്ചാത്തലമാക്കി നിര്‍മിച്ച 1917നാണ് മികച്ച ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ്. ഇതേ ചിത്രത്തിന് റോജര്‍ ഡീകിന്‍സിനാണ് മികച്ച ഛായാഗ്രഹണണത്തിനുള്ള പുരസ്കാരം ലഭിച്ചത്.

ദ നെയ്‍ബേഴ്‍സ് വിന്‍ഡോയാണ് മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിമായി തിരഞ്ഞെടുത്തത്. മികച്ച വസ്ത്രാലങ്കരത്തിനുള്ള പുരസ്കാരം ലിറ്റില്‍ വിമന് സ്വന്തമാക്കി. ജാക്വിലിന്‍ ഡുറാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡിനാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ പുരസ്കാരം. ഫോര്‍ഡ് V ഫെറാറിക്കാണ് മികച്ച ശബ്ദലേഖനത്തിനുള്ള അവാര്‍ഡ്. ഫോര്‍ഡ് V ഫെറാറിയുടെ എഡിറ്റിങ്ങിന് ആന്‍ഡ്രൂ ബക്ക്ലാന്‍ഡിന് പുരസ്‍കാരം.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!