തീവ്രവാദ സംഘടനകൾ നുഴഞ്ഞു കയറിയെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞു കയറിയെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി കാനം രാജേന്ദ്രൻ. തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറിയതായി അറിവില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ വിവരം ലഭിച്ചിട്ടുണ്ടാകാം. സിപിഐക്ക് പാവപ്പെട്ട സഖാക്കൾ നൽകുന്ന വിവരമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ആം ആദ്മി പാർട്ടി നേടിയ ഉജ്വല വിജയം ബിജെപിയുടെ തകർച്ചയുടെ സൂചനയാണെന്നും ബിജെപി എത്ര ശ്രമിച്ചിട്ടും ജനങ്ങൾ ആം ആദ്മിക്കൊപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!