കൊറോണ കൊന്നൊടുക്കുന്നു; ഒരു ദിനം മരിക്കുന്നത് നൂറോളം പേർ

ബെയ്ജിങ്: ചൈനയില്‍ കൊറോണ ഭീതി വർധിക്കുകയാണ്. വൈറസ് രോഗം പറക്കാതിരിക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത് നടക്കുമ്പോൾ തന്നെയാണ് ദിനം പ്രതി നൂറോളം ആളുകൾ മരിച്ചുവീഴുന്നത്. കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്ന് മരണസംഖ്യ 1107 ആയി. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 44,138 ആയി.

കഴിഞ്ഞദിവസം ചൈനയില്‍ നൂറിലേറെ പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ വീണ്ടും ഉയര്‍ന്നത്. ചികിത്സയില്‍ കഴിയുന്ന ആയിരത്തോളം പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി അവസാനത്തോടെ വൈറസ് ബാധ ഏറ്റവും ഉയര്‍ന്നനിലയിലെത്താമെന്ന് ചൈനയിലെ ആരോഗ്യ ഉപദേഷ്ടാവും വൈറോളജിസ്റ്റുമായ ഷോങ് നന്‍ഷാന്‍ പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുമ്ബോഴും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 99 ശതമാനം വൈറസ് ബാധയും ചൈനയിലാണെങ്കിലും മറ്റുരാജ്യങ്ങള്‍ ഏറെ കരുതിയിരിക്കണമെന്ന് ഡബ്‌ള്യുഎച്ച്‌ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് അറിയിച്ചു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!