അ​രു​ണാ​ച​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​നെ ബ്രി​ട്ട​ണി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ലണ്ടന്‍: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുലിന്റെ മകന്‍ ശുഭാന്‍സോ പുലിനെ ബ്രിട്ടനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സസക്‌സ് ബ്രൈട്ടണിലെ അപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രി​ട്ട​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു ഷു​ബാ​ന്‍​സോ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ഷു​ബാ​ന്‍​സോ​യു​ടെ ബ​ന്ധു​ക്ക​ള്‍ ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വ​രി​ക​യാ​ണ്. 

ക​ലി​ഖോ പൂ​ളും ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. 2016 ഓ​ഗ​സ്റ്റ് ഒ​മ്ബ​തി​ന് ക​ലി​ഖോ പു​ളി​നെ ഇ​റ്റാ​ന​ഗ​റി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സ്വ​വ​സ​തി​യി​ല്‍ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ പി​രി​ച്ചു​വി​ട്ടി​ട്ടും ക​ലി​ഖോ പു​ള്‍ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​യി​രു​ന്നു താ​മ​സം.

2016 ല്‍ ​വ​ള​രെ ചു​രു​ങ്ങി​യ കാ​ലം മാ​ത്ര​മാ​ണ് ക​ലി​ഖോ പു​ള്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു​ള്ളു. കോ​ണ്‍​ഗ്ര​സ് വി​മ​ത​രു​ടെ​യും പ്ര​തി​പ​ക്ഷ​മാ​യി​രു​ന്ന ബി​ജെ​പി​യു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് പു​ള്‍ മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. എ​ന്നാ​ല്‍ എ​ന്നാ​ല്‍ 2016 ജൂ​ലാ​യി​ല്‍ ക​ലി​ഖോ പു​ള്‍ സ​ര്‍​ക്കാ​രി​നെ സു​പ്രീം കോ​ട​തി പി​രി​ച്ചു​വി​ട്ടു.
 കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!