ഡല്‍ഹിയില്‍ വിജയിച്ചത് മന്‍ കി ബാത്തല്ല, ജന്‍ കി ബാത്താണെന്ന് ഉദ്ധവ് താക്കറെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മന്‍ കി ബാത്തല്ല ജന്‍ കി ബാത്താണ് ഡല്‍ഹിയില്‍ വിജയിച്ചതെന്ന് താക്കറെ പരിഹസിച്ചു. മന്‍ കി ബാത്തിന് രാജ്യത്ത് പ്രസക്തിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

ആം ആദ്മി പാര്‍ട്ടിയുടെ 'ജന്‍ കി ബാത്താ'ണ് ഡല്‍ഹിയിലെ ജനങ്ങള്‍ ശ്രവിച്ചത്. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെല്ലാം രാജ്യസ്‌നേഹികളും, തങ്ങളെ എതിര്‍ക്കുന്നവരെല്ലാം രാജ്യദ്രോഹികളുമാണെന്ന പ്രചാരണം തിരഞ്ഞെടുപ്പ് ഫലം വന്നതോടെ തകിടംമറിഞ്ഞുവെന്ന് ബിജെപിയുടെ പേരെടുത്ത് പറയാതെ താക്കറെ വിമര്‍ശിച്ചു.

മുതിര്‍ന്ന നേതാക്കളെയാണ് ബി.ജെ.പി പ്രചരണത്തിന് ഇറക്കിയത്. കെജ്‌രിവാളിനെ രാജ്യദ്രോഹിയെന്ന് മുദ്രകുത്താന്‍ ശ്രമം നടന്നു. പ്രാദേശിക വിഷയങ്ങള്‍ അവഗണിച്ച്‌ രാജ്യാന്തര വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ കെജ്‌രിവാളിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. മഹാരാഷ്ട്രയിലെ ജനങ്ങളുടെയും ശിവസേനയുടെയും പേരില്‍ ഡല്‍ഹിയിലെ വോട്ടര്‍മാരെയും കെജ്‌രിവാളിനെയും അഭിനന്ദിക്കുന്നുവെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!