ഡല്‍ഹിക്കാരുടെ ആഗ്രഹങ്ങള്‍ നടപ്പാക്കാന്‍ സാധിക്കട്ടെ; കെജ്​രിവാളിനെ അഭിനന്ദിച്ച്‌​ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന് ആശംസകള്‍ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ അരവിന്ദ് കേജ്‌രിവാളിനും 'ആപി'നും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ഡല്‍ഹിയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നടപ്പില്‍ വരുത്താന്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആശംസിച്ചു. 

അഭിനന്ദനത്തിന്​ നന്ദി അറിയിച്ച കെജ്​രിവാള്‍, തലസ്​ഥാനത്തെ അന്താരാഷ്​ട്ര നിലവാരമുള്ള നഗരമാക്കി മാറ്റുന്നതിന്​ കേന്ദ്ര സര്‍ക്കാരുമായി ഒരുമിച്ച്‌​ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി ട്വീറ്റ്​ ചെയ്​തു.

ബി.ജെ.പിയുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി വന്‍ മുന്നേറ്റം നടത്തിയിരുന്നു. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാന്‍ അവിടെ ബി.ജെ.പിക്കായില്ല.  

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!