വിമാന യാത്രക്കിടെ ടിക്കാറാം മീണയെ കൊള്ളയടിച്ചു; 75,000 രൂപ മോഷണം പോയതായി പരാതി

തിരുവനന്തപുരം : കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ വിമാനയാത്രയ്ക്കിടെ കൊള്ളയടിച്ചതായി പരാതി. തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന 75,000 രൂപ മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി ടിക്കാറാം മീണ പോലീസില്‍ പരാതി നല്‍കി.

ഇക്കഴിഞ്ഞ ഞായറാഴ്ച ജയ്പൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാന യാത്രയ്ക്കിടെയാണ് സംഭവം. പണം സൂക്ഷിച്ചിരുന്നത് ലഗേജ് ബാഗിലാണെന്നാണ് പരാതിയില്‍ പറയുന്നത്.  

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വിമാനത്താവള അധികൃതരെ പരാതിയറിയിച്ച ശേഷം പൊലീസിലും പരാതി നല്‍കുകയായിരുന്നു.

സംഭവത്തില്‍ വലിയതുറ പോലീസ് കേസെടുത്തു.
 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!